Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prominent Figures

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി? പ്രമുഖർ തെറിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി​​​ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. സു​​​പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ള​​​ട​​​ക്കം വ​​​ച്ചു​​​മാ​​​റി​​​യും വി​​​വാ​​​ദ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ട്ട മ​​​ന്ത്രി​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യും മ​​​ന്ത്രി​​​സ​​​ഭാ​​​ പു​​​നഃ​​​സം​​​ഘ​​​ട​​​ന ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും നാ​​​ളെ​​​യോ തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യ​​​ത്. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ത​​​ന്നെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യെ ധ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നും പു​​​റ​​​ത്തേ​​​ക്ക്?

നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നും എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ൽ​​​സ് വി​​​വാ​​​ദ​​​ത്തി​​​ൽ പ്ര​​​തി​​​ച്ഛാ​​​യ ന​​​ഷ്‌​​​ട​​​മാ​​​യ കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ണ്ടാ​​​യ പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യോ അ​​​ദ്ദേ​​​ഹത്തെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യോ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷം നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പു​​​രി​​​ക്കു പ​​​ക​​​രം പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​റ്റൊ​​​രു സി​​​ക്ക് നേ​​​താ​​​വി​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കും.

വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ​മാ​​​റ്റം

മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ധ​​​ന​​​വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യേ​​​ക്കും. ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ ഒ​​​ഴി​​​യു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പാ​​​യി​​​രി​​​ക്കും നി​​​ർ​​​മ​​​ല​​​യ്ക്ക് ന​​​ൽ​​​കു​​​ക​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​യു​​​ടെ​​​യും വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​റി​​​ന്‍റെ​​​യും വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മു​​​ണ്ടാ​​​യേ​​​ക്കും.

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ്, ബി​​​ഹാ​​​റി​​​ൽ ബി​​​ജെ​​​പി​​​ക്കുവേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ത്യ​​​ജി​​​ച്ച ജെ​​​ഡി​​​യു അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ കാ​​​ബി​​​ന​​​റ്റി​​​ലെ​​ത്തി​​യേ​​​ക്കും. ധ​​​ന​​​വ​​​കു​​​പ്പ് നി​​​ർ​​​മ​​​ല ഒ​​​ഴി​​​ഞ്ഞാ​​​ൽ പ​​​ക​​​രം ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ​​​യാ​​​യി​​​രി​​​ക്കും ഈ ​​​വ​​​കു​​​പ്പി​​​ലേ​​​ക്കെ​​​ത്തു​​​ക​​​യെ​​​ന്നും അ​​​ഭ്യൂ​​​ഹം പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up